Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Works

Kannur

നി​ർ​ത്താ​തെ​യു​ള്ള മ​ഴ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളു​ടെ താ​ളം തെ​റ്റി​ക്കു​ന്നു

ഇ​രി​ട്ടി: നി​ർ​ത്താ​തെ​യു​ള്ള മ​ഴ പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണെ​ന്ന് മ​ണ്ഡ​ലം​ത​ല പി​ഡ​ബ്ല്യു​ഡി പ്ര​വൃ​ത്തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗം.

മ​ഴ കാ​ര​ണം ര​ണ്ടു മാ​സം മു​ന്പ് പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട പ്ര​വൃ​ത്തി​ക​ൾ പോ​ലും നി​ല​ച്ച​താ​യും കാ​ല​വ​ർ​ഷ​ത്തി​നു ശേ​ഷം അ​ടി​യ​ന്തി​ര​മാ​യ ചെ​യ്തു തീ​ർ​ക്കേ​ണ്ടി​യി​രു​ന്ന പ്ര​വൃ​ത്തി​ക​ൾ പോ​ലും സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ലോ​ക​ന യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ അ​മ്പാ​യ​ത്തോ​ട്-​ബോ​യ്‌​സ് ടൗ​ൺ ചു​രം റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ൾ പോ​ലും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ കാ​ര​ണം അ​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ബോ​യ്‌​സ് ടൗ​ൺ റോ​ഡി​ൽ ഇ​രു​വ​ശ​ങ്ങ​ളി​ലേ​യും കാ​ടു​ക​ൾ വെ​ട്ടി​തെ​ളി​യി​ക്കു​ന്ന​തി​നും വ​ലി​യ കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന​തി​നു​മാ​യി 10 ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ളു​ടെ ടെ​ൻ​ഡ​ർ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്ന് കെ​ആ​ർ​എ​ഫ്ബി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി. ​സ​നി​ല യോ​ഗ​ത്തെ അ​റി​യി​ച്ചു. മ​ഴ മാ​റി​നി​ന്നാ​ൽ പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് പി. ​സ​നി​ല പ​റ​ഞ്ഞു. 5.5 കി​ലോ​മീ​റ്റ​ർ ചു​രം പാ​ത വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ​റി​ന് ഇ​തു​വ​രെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടി​ല്ല.

വി​ള​ക്കോ​ട്-​അ​യ്യ​പ്പ​ൻ​കാ​വ്, അ​ങ്ങാ​ടി​ക്ക​ട​വ്-​വാ​ണി​യ​പ്പാ​റ, തെ​റ്റു​വ​ഴി -മ​ണ​ത്ത​ണ, ജ​ബ്ബാ​ർ​ക്ക​ട​വ്-​ആ​റ​ളം റോ​ഡി​ന്‍റെ​യും പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ യോ​ഗ​ത്തെ അ​റി​യി​ച്ചു. 3.25 കോ​ടി രൂ​പ ചി​ല​വി​ൽ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന എ​ട​ത്തൊ​ട്ടി- പെ​രു​മ്പു​ന്ന റോ​ഡ് പ​ണി​യി​ൽ അ​പാ​ക​ത​ക​ളു​ണ്ടെ​ന്ന് ആ​രോ​പ​ണം ഉ​യ​രു​ന്ന​താ​യി സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ മ​ണ്ഡ​ലം പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ജ​സീ​ർ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

മെ​ക്കാ​ഡം ടാ​റിം​ഗി​ന്‍റെ മു​ന്നോ​ടി​യാ​യു​ള്ള പ​ണി ന​ട​ന്ന ചി​ല ഭാ​ഗ​ങ്ങ​ളി​ൽ  ക​ല്ലു​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി നി​ല്ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​രി​ട്ടി സെ​ക്ഷ​ൻ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ടി.​വി. രേ​ഷ്മ പ​റ​ഞ്ഞു. ടാ​റിം​ഗ് ന​ട​ത്തി​യ ശേ​ഷം തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​യു​ണ്ടാ​യ​താ​ണ് ബ​ല​ക്ഷ​ത്തി​ന് കാ​ര​ണ​മെ​ന്നും ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

കു​ന്നോ​ത്ത്- കേ​ള​ൻ​പീ​ടി​ക-​ഉ​ദ​യ​ഗി​രി -മ​ട്ടി​ണി റോ​ഡി​ന്‍റെ​യും ക​ണി​ച്ചാ​ർ- കാ​ളി​കേ​യം, വ​ള​യം​ചാ​ൽ- അ​ട​യ്ക്കാ​ത്തോ​ട് റോ​ഡി​ന്‍റെ​യും ന​വീ​ക​ര​ണ​ത്തി​നാ​യി എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. കീ​ഴ്പ്പ​ള​ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​യ​താ​യും ര​ണ്ടാം ഘ​ട്ട​നി​ർ​മാ​ണ​ത്തി​നു​ള​ള എ​സ്‌​റ്റി​മേ​റ്റ് സ​മ​ർ​പ്പി​ച്ച​താ​യും പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി‍​യി​ച്ചു.

അ​വ​ലോ​ക​ന യോ​ഗ​ത​ത്തി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ്  എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എ​സ്.​ബി. ല​ജീ​ഷ്കു​മാ​ർ, കെ​എ​സ്ടി​പി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ. ​രേ​ഷ്മ, റോ​ഡ് മെ​യി​ന്‍റ​ന​സ് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എ.​കെ. മി​ഥു​ൻ, പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗം ഓ​വ​ർ​സി​യ​ർ പി.​പി. ര​മ്യ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up